2011, മേയ് 17, ചൊവ്വാഴ്ച

കന്യക

മനസ്സിലെ കന്യാവനങ്ങളുടെ 
ഹരിത കാന്തിയില്‍ മയങ്ങി മടുത്തവള്‍,
ഓരോ മയക്കത്തിന്നിടയിലും 
ആണ്‍മുഖമോര്‍ത്തു  ഞെട്ടി ഉണരുന്നവള്‍,
മിഴിയില്‍ ഒരിക്കലും ആണ്‍നോട്ടം വീഴാന്‍
അനുവദിക്കാത്ത കണ്ണിമകള്‍ ഉള്ളവള്‍,
കമ്മലുകളുടെ കിലുക്കത്തില്‍ പോലും 
പുല്ലിംഗ  ശബ്ദം കേള്‍ക്കാന്‍ ആഗ്രഹിക്കാത്തവള്‍,
ഓരോ വഴിപോക്കന്റെ കാല്‍ ഒച്ചയിലും
കാമം പതുങ്ങി വരുന്നു എന്നോ പേടിക്കുന്നവള്‍,
ഓരോ തെരുവിന്റെ അടക്കം പറച്ചിലും
തന്റെ മാറിടത്തിന്‍ മുഴുപ്പിനെ  കുറിച്ചെന്നു കരുതുന്നവള്‍,

എന്നെങ്കിലും ഒരിക്കല്‍ കഴുത്തില്‍ വീണേക്കാവുന്ന
കൊലക്കുരുക്കിനെ കുറിച്ച് മധുര സ്വപ്‌നങ്ങള്‍ നെയ്യാന്‍ പഠിച്ചവള്‍.... 


ഒറ്റപ്പെടുമ്പോഴൊക്കെ 
ഇനിയും സംഭവിച്ചിട്ടില്ലാത്ത 
ബലാത്സംഗത്തില്‍ 
മുറിപ്പെടെണ്ട കന്യാചര്‍മത്തെ കുറിച്ചോര്‍ത്തു 
കുളിര് കൊള്ളുന്നവള്‍.... 


ഇവളത്രേ വിശുദ്ധയായ കന്യക

(ചിത്രം   edvard-munch.കോം ല്‍ നിന്നും)  


1 അഭിപ്രായം:

Prathi പറഞ്ഞു...

കവിത നന്നായി

......

ഈ കന്യക ഇപ്പൊ

എവിടെ ആണോ എന്തോ

മാതൃഭുമി യുടെ മാട്രിമോനിയല്‍ പേജുകള്‍

നോക്കാന്‍ പറയണം


ഇതേപോലെ തോന്നലുകള്‍ ഉള്ള

ഒരു അവിവാഹിതന്‍

ചില നേരമ്പോക്ക് പരിപടിക്കായി

അവിടെ കറങ്ങി നടക്കുന്നുണ്ട്

കന്യകന്‍ എന്ന് ഉറപ്പിച്ചു പറയാം.

താല്പര്യം ഉണ്ടെങ്കില്‍

ബന്ധപ്പെടാം!