മഴയത്ത് തനിയെ നടക്കുമ്പോള്‍
ഓര്‍മ്മകള്‍ പെയ്യുന്നതേത് മേഘങ്ങളില്‍ നിന്ന് ?
മഴ നൂലുകളില്‍ സ്വപ്നത്തിന്‍ പട്ടം പറത്തുന്നതാര്‍ ?
പെരുമഴയത്ത് കവിതക്കുടയുമായ് വന്ന കൂട്ട് എവിടെ?
നിന്റെ പ്രണയം അറിയിച്ചു കൊണ്ടുള്ള
ചാറ്റല്‍ ഇനിയുമെന്നെ നനയ്ക്കാത്തതെന്തേയെന്നു
പരിഭവിക്കുന്നവളുടെ വിലാസം
ഒലിച്ചു പോയത് ഏതു മഴയില്‍?
മഴ നനഞ്ഞെത്തുമ്പോള്‍ മുഷിഞ്ഞ തലയിണയും
ഒറ്റപ്പുതപ്പും പങ്കുവെച്ച കൂട്ടുകാരന്റെ
മനസ്സിലെ വേനല്‍ എന്ന് തീരും ?
പുലരിയില്‍ മഴ നനച്ച പത്രതാളിലെ
അജ്ഞാത ജഡത്തിന് എന്റെ മുഖച്ചായ
നല്‍കിയതാര് ?
(ചിത്രം
oktatabyebye.com ഇല്‍ നിന്നും )