കടല് കാണാന്‍ വരില്ല ഞാന്‍,കാറ്റിന്റെ
കരയുമൊച്ചയില്‍ മുങ്ങുവാനില്ല ഞാന്‍....
കടല് കാണാന്‍ വരില്ല ഞാന്‍ ആള്‍ക്കടല്‍
തിരകള്‍ എണ്ണാന്‍ വരില്ലാ വരില്ല ഞാന്‍....
വെയില്‍ നനഞ്ഞു നാം താണ്ടിയ പാതകള്‍
നറുനിലാവില്‍ തുഴഞ്ഞോരാ പൊയ്കകള്‍
കാട്ടു ചോലകള്‍ കാര്‍മുകില്‍ മാലകള്‍,
കടല് കാണാന്‍ ഇരുന്നോരാ സന്ധ്യകള്‍...
എത്ര വട്ടം കുറിച്ചാലുമോര്‍ക്കുവാന്‍
ഒത്തിടാത്ത നിറം പൂത്ത രാവുകള്‍..
പൂക്കള്‍ പെയ്തൊരാ നാളുകള്‍,നാം നെയ്ത
നേര്‍ത്ത പട്ടിന്‍ കിനാവുകള്‍ ഒക്കെയും
ദൂരെയാണിനി,ഓര്‍മ്മ തന്‍ തീവെയില്‍
കാലു പൊള്ളിക്കുമുച്ചകള്‍ ബാക്കിയായ് .
കടല് കാണാന്‍ വരില്ല ഞാന്‍ തീരത്തെ
വിരലെഴുത്തുകള്‍ മാഞ്ഞു പോകും വരെ.
ഒറ്റയാകുന്ന പാതിര,പാട്ടിന്റെ
കാറ്റ് പോലും കടക്കാ തടവറ.
ഉത്തരങ്ങളെ കൊല്ലുന്ന ചോദ്യങ്ങള്‍..
ഉഷ്ണമാപിനിയി ലുരുകുന്ന നോക്കുകള്‍..
തീ പിടിക്കുമീ ഓര്‍മ്മകള്‍ വാക്കിന്റെ
വേലി കെട്ടി നാം തീര്‍ത്തോരതിരുകള്‍
കടല് കാണാന്‍ വരില്ല ഞാന്‍ ഓര്‍മ്മ തന്‍
തിരകളൊക്കെ തിരിച്ചു പോകും വരെ..
കടല് കാണാന്‍ വരില്ല ഞാന്‍ എന്റെയീ
ഉള്ളിലെ കടല്‍ ശാന്തമാകും വരെ..
കടല് കാണാന്‍ വരില്ല ഞാന്‍ നിന്റെയീ
കണ്ണിലെ കടല്‍ പെയ്തു തോരും വരെ...
(ചിത്രം ഗൂഗിള്‍ ഇമേജില്‍ നിന്ന് )
കരയുമൊച്ചയില്‍ മുങ്ങുവാനില്ല ഞാന്‍....
കടല് കാണാന്‍ വരില്ല ഞാന്‍ ആള്‍ക്കടല്‍
തിരകള്‍ എണ്ണാന്‍ വരില്ലാ വരില്ല ഞാന്‍....
വെയില്‍ നനഞ്ഞു നാം താണ്ടിയ പാതകള്‍
നറുനിലാവില്‍ തുഴഞ്ഞോരാ പൊയ്കകള്‍
കാട്ടു ചോലകള്‍ കാര്‍മുകില്‍ മാലകള്‍,
പെയ്തു തോര്‍ന്നതാം വരിഷപിണക്കങ്ങള്‍...
ഒച്ചയെല്ലാം ഒടുങ്ങി നാമൊന്നിച്ചുകടല് കാണാന്‍ ഇരുന്നോരാ സന്ധ്യകള്‍...
എത്ര വട്ടം കുറിച്ചാലുമോര്‍ക്കുവാന്‍
ഒത്തിടാത്ത നിറം പൂത്ത രാവുകള്‍..
പൂക്കള്‍ പെയ്തൊരാ നാളുകള്‍,നാം നെയ്ത
നേര്‍ത്ത പട്ടിന്‍ കിനാവുകള്‍ ഒക്കെയും
ദൂരെയാണിനി,ഓര്‍മ്മ തന്‍ തീവെയില്‍
കാലു പൊള്ളിക്കുമുച്ചകള്‍ ബാക്കിയായ് .
കടല് കാണാന്‍ വരില്ല ഞാന്‍ തീരത്തെ
വിരലെഴുത്തുകള്‍ മാഞ്ഞു പോകും വരെ.
ഒറ്റയാകുന്ന പാതിര,പാട്ടിന്റെ
കാറ്റ് പോലും കടക്കാ തടവറ.
ഉത്തരങ്ങളെ കൊല്ലുന്ന ചോദ്യങ്ങള്‍..
ഉഷ്ണമാപിനിയി ലുരുകുന്ന നോക്കുകള്‍..
തീ പിടിക്കുമീ ഓര്‍മ്മകള്‍ വാക്കിന്റെ
വേലി കെട്ടി നാം തീര്‍ത്തോരതിരുകള്‍
കടല് കാണാന്‍ വരില്ല ഞാന്‍ ഓര്‍മ്മ തന്‍
തിരകളൊക്കെ തിരിച്ചു പോകും വരെ..
കടല് കാണാന്‍ വരില്ല ഞാന്‍ എന്റെയീ
ഉള്ളിലെ കടല്‍ ശാന്തമാകും വരെ..
കടല് കാണാന്‍ വരില്ല ഞാന്‍ നിന്റെയീ
കണ്ണിലെ കടല്‍ പെയ്തു തോരും വരെ...
(ചിത്രം ഗൂഗിള്‍ ഇമേജില്‍ നിന്ന് )