ബി. മധു
2013, ഡിസംബർ 21, ശനിയാഴ്‌ച
2011, സെപ്റ്റംബർ 1, വ്യാഴാഴ്‌ച
2011, ഓഗസ്റ്റ് 4, വ്യാഴാഴ്‌ച
ഛെ !
സൈക്കിള്‍ ചവിട്ടുന്ന പെണ്‍കുട്ടി അശ്ലീലമാണ് .
ഇടയ്ക്കിടെ ബെല്ലില്‍ അമര്‍ത്തി
കൈകള്‍ വിടര്‍ത്തി
കാലുകളങ്ങനെ അകത്തി....
ഛെ !
ഭാര്യയുടെ പ്ലഷറിനു
പുറകിലങ്ങനെ
പറ്റിയിരുന്നു
പലചരക്കുകാരന്റെ
മകളെ മറികടക്കുമ്പോള്‍ ,
മാഷ് മുറുക്കിത്തുപ്പി.
(image coutecy :www.aaminanizar.blogspot.com)
(image coutecy :www.aaminanizar.blogspot.com)
2011, മേയ് 17, ചൊവ്വാഴ്ച
കന്യക
മനസ്സിലെ കന്യാവനങ്ങളുടെ
ഹരിത കാന്തിയില്‍ മയങ്ങി മടുത്തവള്‍,
ഓരോ മയക്കത്തിന്നിടയിലും
ആണ്‍മുഖമോര്‍ത്തു ഞെട്ടി ഉണരുന്നവള്‍,
മിഴിയില്‍ ഒരിക്കലും ആണ്‍നോട്ടം വീഴാന്‍
കമ്മലുകളുടെ കിലുക്കത്തില്‍ പോലും
പുല്ലിംഗ ശബ്ദം കേള്‍ക്കാന്‍ ആഗ്രഹിക്കാത്തവള്‍,
ഓരോ വഴിപോക്കന്റെ കാല്‍ ഒച്ചയിലും
കാമം പതുങ്ങി വരുന്നു എന്നോ പേടിക്കുന്നവള്‍,
ഓരോ തെരുവിന്റെ അടക്കം പറച്ചിലും
തന്റെ മാറിടത്തിന്‍ മുഴുപ്പിനെ കുറിച്ചെന്നു കരുതുന്നവള്‍,
എന്നെങ്കിലും ഒരിക്കല്‍ കഴുത്തില്‍ വീണേക്കാവുന്ന
കൊലക്കുരുക്കിനെ കുറിച്ച് മധുര സ്വപ്‌നങ്ങള്‍ നെയ്യാന്‍ പഠിച്ചവള്‍....
ഒറ്റപ്പെടുമ്പോഴൊക്കെ
ഇനിയും സംഭവിച്ചിട്ടില്ലാത്ത
ബലാത്സംഗത്തില്‍
മുറിപ്പെടെണ്ട കന്യാചര്‍മത്തെ കുറിച്ചോര്‍ത്തു
കുളിര് കൊള്ളുന്നവള്‍....
ഇവളത്രേ വിശുദ്ധയായ കന്യക
(ചിത്രം edvard-munch.കോം ല്‍ നിന്നും)
2011, ഏപ്രിൽ 11, തിങ്കളാഴ്‌ച
ഇവിടെ
അനുഗ്രഹങ്ങളുടെ നല്ല കാലം അയവെട്ടി ഉറങ്ങുന്ന
ദൈവത്തിന്
അസാധു അടയാളത്തില്‍ വോട്ടു ചെയ്യാനുള്ള
ചുവരെഴുത്തുകള്‍ മാഞ്ഞു തുടങ്ങിയിരിക്കുന്നു.
ഇരുട്ട് വീണ വഴികളില്‍ അന്ധന്മാരാല്‍ നയിക്കപെടുന്ന
എലികള്‍ കൂടുതല്‍ നല്ല കെണികള്‍ കിനാവ് കാണുന്നു...
സ്വാതന്ത്ര്യം കൊണ്ട് വഞ്ചിക്കപ്പെട്ട ജനതയുടെ വിലാപങ്ങള്‍
ആര്‍ക്കു വേണ്ടിയുള്ള സംഗീത വിരുന്നാണ് ?
വേദി മൂന്നില്‍ ഊമകളുടെ പ്രസംഗ മത്സരം തുടങ്ങിയത്രേ ..!
സ്വര്‍ഗങ്ങളുടെ ചങ്ങല പൊട്ടിച്ച ജീവിതം
കാലു വെന്ത നായ കണക്കു തെരുവിലൂടെ
ഓടുന്നു ...
മരണത്തിലേക്കുള്ള വഴി തിരിച്ചറിയാന്‍ ആകാതെ
ഇങ്ങനെ....
ജനാധിപത്യത്തിന്റെ കറ
എന്റെ ചൂണ്ടു വിരലില്‍ നീറി പിടിക്കുന്നു,
അറ്റങ്ങള്‍ കാണാത്ത
അകലെ വെളിച്ചത്തിന്റെ തിരി കെടാതിരിക്കാന്‍
കുനിഞ്ഞു നില്‍ക്കുന്ന വൃദ്ധ വൃക്ഷമാണ് തണല്‍...
എനിക്കങ്ങോട്ട് പോകണം .
(ചിത്രം ഗൂഗിള്‍ ഇമെജെസില്‍ നിന്നും )
(ചിത്രം ഗൂഗിള്‍ ഇമെജെസില്‍ നിന്നും )
2011, മാർച്ച് 24, വ്യാഴാഴ്‌ച
2011, ഫെബ്രുവരി 21, തിങ്കളാഴ്‌ച
കാക ശാസ്ത്രം
പാടുവാറില്ല കുയിലിനെപ്പോലെ
ആടാറില്ല മയിലിനെ പോലെയും...
കുഞ്ഞിനെ
പറ്റിച്ചെടുത്ത നെയ്യപ്പം
ഓര്‍ക്കുമ്പോഴെല്ലാം
കുറുക്കന്റെ കൂര്‍ത്ത മുഖവും
പാടിതീരാത്ത പാട്ടും തേട്ടി തേട്ടി വരും
പറ്റിച്ചെടുത്ത നെയ്യപ്പം
ഓര്‍ക്കുമ്പോഴെല്ലാം
കുറുക്കന്റെ കൂര്‍ത്ത മുഖവും
പാടിതീരാത്ത പാട്ടും തേട്ടി തേട്ടി വരും
എത്ര കല്ലെടുത്ത് ഇട്ടിട്ടും പൊന്തി വന്നില്ല
ഒരു തുള്ളി പോലും സ്നേഹവും
എന്നിട്ടിതാ പാതിരാ വണ്ടിക്കു-
മുന്നില്‍ പെട്ട് പാതി ചത്ത പൂച്ച
എന്നോടിതാ പ്രേമം കുറുകുന്നു..
തിരക്കിട്ട് പറന്നടുത്തു ചെല്ലാന്‍
ഞാനാര് ഉപഗുപ്തനോ...?
ചിത്രം www . notcot ല്‍ നിന്ന്
പ്രണയ നിലാവ്
പകല്‍ ഒടുങ്ങി ഈ പാതിരാവെത്തുമ്പോള്‍
അരികിലണയും നിന്റെ കിനാവുകള്‍
പുലരിയെന്തിന്, പൂനിലാവെന്തിന്...
പ്രണയ സാഗര തീരമാകട്ടെ ഞാന്‍...
എന്റെ നേര്‍ക്ക് നീളും നിന്റെ മിഴിയിലാ-
ണെന്റെ സൂര്യനലിഞ്ഞു പോയ്പയത്
തിരികെയെത്തും കതിരവന്‍
നീ മിഴി പൂട്ടിയീ
തരളമാകും കിനാവ് കെടുത്തിയാല്‍...
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)