2010, ഫെബ്രുവരി 12, വെള്ളിയാഴ്‌ച

അസൂയ
എത്ര നന്നായിട്ടാണ്
നീ പാടുന്നതെന്ന്
പറഞ്ഞു കഴിഞ്ഞിട്ട്
അടക്കിയ ഒരു ചിരി..

ഈ പുത്തന്‍ കുപ്പായത്തില്‍
നിന്നെ കണ്ടോണ്ടിരിക്കാന്‍
എന്തൊരു രസമെന്നു പറഞ്ഞു
മഷി കുടയുന്നതാണെന്റെ കൂട്ട്.

നിനക്ക് തിളപ്പിച്ച കഞ്ഞിയില്‍
വീഴാനായി
ഞാനിന്നു
ഒരു ഈച്ചയായി ജന്മമെടുക്കും.
തീര്‍ച്ച.